ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക,അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിലും നടന്ന ധര്‍ണ്ണയില്‍ പ്രതിഷേധമിരമ്പി.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ കെ.മുരളീധരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ആശവര്‍ക്കര്‍മാരുടെ സംഘടിത ശക്തിക്കുമുമ്പില്‍ പിണറായി വിജയന് മുട്ടുമടക്കേണ്ടിവരുമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. ആശ-അങ്കണവാടി സമരം പൊളിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ലക്ഷ്യം. സമരം വിജയിപ്പിക്കുന്നതുവരെ കോണ്‍ഗ്രസ്സ് ഒറ്റക്കെട്ടായി സമരക്കാര്‍ക്കാപ്പം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു,കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്.ബാബു, രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്.ശിവകുമാര്‍,തുടങ്ങിയവര്‍ പങ്കെടുത്തു.പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ധര്‍ണ്ണയില്‍, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ എന്നിവരും പങ്കെടുത്തു.
കൊല്ലം തഴവ പഞ്ചായത്ത് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ആലപ്പുഴ കായംകുളം നഗരസഭ കെപിസിസി ജനറല്‍ സെക്രട്ടറി മരിയാപുരം ശ്രീകുമാര്‍, കോട്ടയം തിരവഞ്ചൂര്‍ രാധാകൃഷ്ണന്‍, എറണാകുളം കോര്‍പ്പറേഷന്‍ ടി.ജെ വിനോദ് എം എല്‍ എ ,ഇടുക്കി തൊടുപുഴ നഗരസഭ കെപിസിസി ജനറല്‍ സെക്രട്ടറി എസ്.അശോകന്‍,തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍,പാലക്കാട് നഗരസഭ കെപിസിസി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍,വയനാട് കല്‍പ്പറ്റ നഗരസഭ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ധിഖ്, മലപ്പുറം എടക്കര പഞ്ചായത്ത് ഡിസിസി പ്രസിഡന്റ് വി.എസ്.ജോയി,കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്ത് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ,കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ്,കാസര്‍കോട് കാഞ്ഞങ്ങാട് നഗരസഭ ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ എന്നിവര്‍ ധര്‍ണ്ണയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.