xr:d:DAF9cptA6_4:2,j:8835355974424465663,t:24022118
ആവിയിൽ വേവിച്ചെടുക്കുന്ന കേരളീയ വിഭവമാണ് വയണയില അപ്പം, തെരളി അപ്പം എന്നൊക്കെ വിളിപ്പേരുള്ള കുമ്പിളപ്പം. കുട്ടികൾക്ക് തയ്യാറാക്കി നൽകാം സ്വാദിഷ്ടമായ കുമ്പിളപ്പം.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശര്‍ക്കര അലിയിച്ചെടുക്കുക. ഇതു നല്ലത് പോലെ അരിച്ചെടുക്കുക. അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക. ഒരു ബൗളില്‍ അരിപൊടി ,ജീരകം പൊടി ,ഏലക്ക പൊടി,തേങ്ങ ചിരവിയത്,പഴം , ശര്‍ക്കര പാനി എല്ലാം കൂടി ചേര്‍ത്ത് ഇലയില്‍ വെക്കാന്‍ പരുവത്തില്‍ കുഴക്കുക. ചപ്പാത്തി മാവിനെക്കള്‍ അല്പം കൂടി അയവായി കുഴയ്ക്കണം.
ഒരു ഇഡലി പാത്രത്തില്‍ വെള്ളം ചൂടാവാന്‍ വെക്കുക . കുഴച്ചു വെച്ചിരിക്കുന്ന മാവില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കി ഇത് വയണയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ നിറച്ചു ഈര്‍ക്കിലി കൊണ്ട് കുത്തി എടുത്ത് ആവിയിൽ വേവിക്കുക.
STORY HIGHLIGHT: kumbil appam