Kerala

അങ്കണവാടി ജീവനക്കാരുടെ സമരം പതിനൊന്നാം ദിവസത്തിലേക്ക്

തിരുവനന്തപുരം: ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐഎൻടിയുസി) സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല രാപകൽ സമരം പതിനൊന്നാം ദിവസത്തിലേക്കു കടന്നു. ഇന്നലെ നടന്ന സമരം കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് അജയ് തറയിൽ അധ്യക്ഷനായിരുന്നു. ആലപ്പുഴ, കൊല്ലം ജില്ലകളിലെ അങ്കണവാടി ജീവനക്കാരാണ് ഇന്നലെ സമരത്തിൽ പങ്കെടുത്തത്.