ജറുസലം: ഗാസ സിറ്റിയുടെ സെയ്തൂൻ, ടെൽ അൽ ഹവ എന്നീ മേഖലകളിലും പലസ്തീൻകാരോട് ഒഴിയാൻ ആവശ്യപ്പെട്ട ഇസ്രയേൽ സൈന്യം, 24 മണിക്കൂറിനിടെ നടത്തിയ ബോംബാക്രമണങ്ങളിൽ 38 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഈ മാസം 18ന് ഇസ്രയേൽ ആക്രമണം പുനരാരംഭിച്ച ശേഷം 1.42 ലക്ഷം പലസ്തീൻകാരെ ഒഴിപ്പിച്ചെന്ന് യുഎൻ ജീവകാരുണ്യ ഏജൻസി അറിയിച്ചു. ബന്ദികളെ ഹമാസ് ഉടൻ മോചിപ്പിച്ചില്ലെങ്കിൽ, ഗാസയുടെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പാർലമെന്റിൽ പറഞ്ഞു. അതിനിടെ, യെമനിലെ യുഎസ് വ്യോമാക്രമണം തുടർന്നു.