വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഈന്തപഴം അച്ചാർ റെസിപ്പിനോക്കിയാലോ?കഴിക്കാമെങ്കിലും ഈന്തപ്പഴം അച്ചാർ ഒന്ന് തയ്യാറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- എണ്ണ
- കടുക്
- ഉലുവ
- വറ്റൽമുളക്
- ഇഞ്ചി
- വെളുത്തുള്ളി
- പച്ചമുളക്
- കറിവേപ്പില
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- ഈന്തപ്പഴം
- പുളിയും
- ശർക്കര
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ എണ്ണയൊഴിച്ചു ചൂടാക്കി അര ടീസ്പൂൺ കടുക് ചേർത്ത് വറുക്കാം. ഇതിലേയ്ക്ക് മൂന്ന് വറ്റൽമുളക്, ഒരു ടേബിൾസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് രണ്ടു ടേബിൾസ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക്, അൽപ്പം കറിവേപ്പില എന്നിവ ചേർത്തു വഴറ്റാം. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒന്നര ടേബിൾസ്പൂൺ മുളകുപൊടിയും ചേർത്തിളക്കിയതിലേയ്ക്ക് കുരുകളഞ്ഞ ഈന്തപ്പഴം ചേർത്ത് നന്നായി ഇളക്കാം. വെന്തു വരുമ്പോൾ ആവശ്യത്തിന് ഉപ്പും വാളംപുളി കുതിർത്തു വെച്ച വെള്ളവും, രണ്ട് ടേബിൾസ്പൂൺ ശർക്കരയും ചേർത്തിളക്കി വഴറ്റാം. വെള്ളം വറ്റി കട്ടിയായി വരുമ്പോൾ അടുപ്പണച്ച് വൃത്തിയുള്ള ഒരു പാത്രത്തിലേയ്ക്കു മാറ്റാം.