യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കും കാര്‍ ഭാഗങ്ങൾക്കും 25% തീരുവ നടപ്പാക്കി യു.എസ് പ്രസിഡന്റ് ഡൊള്‍ഡ് ട്രംപ്. പുതിയ തീരുവ ഏപ്രില്‍ രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് അറിയിച്ചു. കാർ ഭാഗങ്ങൾക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന തീരുവ മേയ് മുതലാകും പ്രാബല്യത്തിൽവരിക.
തീരുവ നയം നടപ്പിലാക്കുന്നതിലൂടെ യു.എസിലെ തൊഴില്‍ സാധ്യതയ്ക്ക് ഇത് മുതല്‍ക്കൂട്ടാക്കുമെന്നും കാര്‍ വിപണയില്‍ വന്‍ കുതിപ്പുണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു. ഏകദേശം 80 ലക്ഷം കാറുകള്‍ 2024-ല്‍ മാത്രം യു.എസിലേക്ക് ഇറക്കുമതി ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഓഹരി വിപണിയെ വലിയെ രീതിയിൽ ബാധിച്ചതിനെ തുടര്‍ന്ന് വിദഗ്ദ്ധര്‍ നല്‍കിയ മുന്നറിയിപ്പ് പരിഗണിച്ചാണ് തീരുവ നടപ്പാക്കുന്നത് നീട്ടിവെച്ചത്.
STORY HIGHLIGHT: tariff imported cars