ഡ്യുവൽ ഡിഗ്രി സംവിധാനം ഏർപ്പെടുത്തി എം.ജി സർവകലാശാല. ഇനി റെഗുലർ പ്രോഗ്രാമുകൾക്കൊപ്പം അംഗീകൃത ഓൺലൈൻപ്രോഗ്രാമുകളും പഠിക്കാം. ഡ്യുവൽ ഡിഗ്രി സംവിധാനം ഏർപ്പെടുത്തണമെന്ന യുജിസി നിർദേശം ആദ്യമായി നടപ്പിലാക്കുന്ന സർവകലാശാല കൂടെയാണ് എം.ജി. യുജിസി അംഗീകൃത സർവകലാശാലകളിലും കോളേജുകളിലും റെഗുലർ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
സർവകലാശാലയുടെ ഓൺലൈൻ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ 40 ശതമാനം സ്കോളർഷിപ്പും ലഭിക്കും. ഭിന്നശേഷിക്കാരായ ഓൺലൈൻ ബിരുദ ബിരുദാനന്തര വിദ്യാർഥികൾക്ക് കൂടുതൽ സ്കോളർഷിപ്പ് ഏർപ്പെടുത്തുന്നത് പരിഗണിക്കും. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് നിലവിൽ 20 ശതമാനം സ്കോളർഷിപ്പുണ്ട്. അധികൃതർ അറിയിച്ചു.
STORY HIGHLIGHT: mg university