Ernakulam

യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു – young cricketer drowns

പറവൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ബയോളജി വിദ്യാര്‍ഥിയാണ് മാനവ്

എറണാകുളം ജില്ലാ ടീമിലും മധ്യമേഖലാ ടീമിലും അംഗമായിരുന്ന യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. എറണാകുളം പറവൂര്‍ മൂകാംബി റോഡ് തെക്കിനേടത്ത് സ്മരണകിയില്‍ മാനവ് ആണ് മരിച്ചത്. പറവൂര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു ബയോളജി വിദ്യാര്‍ഥിയാണ് മാനവ്.

കൂട്ടുകാരായ ഏഴുപേര്‍ ചേര്‍ന്ന് എളന്തിക്കര-കോഴിത്തുരുത്ത് മണല്‍ ബണ്ടിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. മാനവ് മുങ്ങിപ്പോകുന്നതു കണ്ട് സുഹൃത്തുക്കളിലൊരാള്‍ പിടിച്ചെങ്കിലും രണ്ടുപേരും മുങ്ങിപ്പോയി. കൂടെയുണ്ടായിരുന്ന മറ്റൊരു സുഹൃത്ത് പിടിച്ചുകയറ്റിയതിനാല്‍ ഒരാള്‍ രക്ഷപ്പെട്ടു. എന്നാൽ മാനവ് പുഴയിലേക്ക് താണുപോയി.

പറവൂരില്‍നിന്ന് എത്തിയ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീമാണ് 30 അടി താഴ്ചയില്‍നിന്നും മാനവിനെ മുങ്ങിയെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

STORY HIGHLIGHT: young cricketer drowns