ഉണ്ണിയപ്പം ഇഷ്ടമല്ലാത്തവരായി ആരാണുള്ളത് അല്ലെ, വളരെ എളുപ്പത്തിൽ രുചികരമായി ഒരു ഉണ്ണിയപ്പം തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേയ്ക്ക് രണ്ടു കപ്പ് ഗോതമ്പ്പൊടി രണ്ടു കപ്പ് അരിപ്പൊടി എന്നിവയെടുക്കാം. ചക്കച്ചുള അരച്ചെടുത്തത് ഒരു ബൗൾ അതിലേയ്ക്കു ചേർത്ത് മൂന്ന് ഏലയ്ക്ക ഒരു ടീസ്പൂൺ ജീരകം എന്നിവ ചേർക്കാം. 300 ഗ്രാം ശർക്കര ലായനി ഇതിലേയ്ക്ക് ചേർത്ത് നന്നായി ഇളക്കി മാവ് തയ്യാറാക്കാം. ആവശ്യമെങ്കിൽ ഒരു നുള്ള് സോഡാപ്പൊടി ചേർക്കാം. ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ഒരു ടീസ്പൂൺ നെയ്യൊഴിച്ചു ചൂടാക്കി തേങ്ങ കഷ്ണങ്ങൾ വറുത്തെടുത്ത് മാവിലേയ്ക്കു ചേർക്കാം. ഉണ്ണിയപ്പച്ചട്ടി അടുപ്പിൽ വെച്ച് എണ്ണയൊഴിച്ച് ചൂടാക്കിയതിനു ശേഷം മാവൊഴിച്ച് ഇരുവശങ്ങളും വേവിച്ചെടുക്കാം. ഞൊടിയിടയിൽ കൊതിയൂറും ചക്കപ്പഴം ഉണ്ണിയപ്പം റെഡി. ഇത് ചൂടോടെ തന്നെ കഴിച്ചു നോക്കൂ.