ഒരു സിംപിൾ കാരറ്റ് സൂപ്പ് തയ്യാറാക്കിയാലോ? ഒരു ഹെൽത്തി സൂപ്പ് കൂടിയാണിത്.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ഒലിവ് എണ്ണ ചേർത്തു ചൂടാക്കാം. അതിലേയ്ക്ക് സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റാം. അതിൻ്റെ നിറം മാറി വരുമ്പോൾ കാരറ്റും, വെജിറ്റബിൾ ബ്രോത്ത് ചേർക്കാം. തീ കുറച്ച് അഞ്ച് മിനിറ്റ് വേവിക്കാം. ചെറുതായി അരിഞ്ഞ പാലക് ചീര് അതിലേയ്ക്കു ചേർത്ത് രണ്ട് മിനിറ്റ് വേവിക്കാം. ഇവ നന്നായി ഇളക്കി യോജിപ്പിക്കാം. അടുപ്പണച്ച് വെന്ത പച്ചക്കറികൾ ചൂടാറിയതിന് ശേഷം അരച്ചെടുക്കാം. ഇത് പാനിലേയ്ക്ക് മാറ്റി അടുപ്പിൽ വച്ച് രണ്ട് മിനിറ്റ് വേവിക്കാം. എരിവിനാവശ്യത്തിന് കുരുമുളകുപൊടി ചേർത്തു തിളപ്പിക്കാം. കുറുകി വരുമ്പോൾ അടുപ്പണയ്ക്കാം. ഇത് ചൂടോടെ കഴിക്കുന്നതാണ് ഗുണകരം.