പാലക്കാട് മുണ്ടൂരിൽ മദ്യപിച്ചുണ്ടായ തർക്കത്തിൽ യുവാവ് അയൽവാസിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കുമ്മംകോട് സ്വദേശി മണികണ്ഠൻ ആണ് മരിച്ചത്. കൊലപാതകത്തിൽ നൊച്ചിപ്പുള്ളി സ്വദേശി വിനോദിനെയും ഇയാളുടെ സഹോദരന്‍ അമ്മ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
മണികണ്ഠനെ വീട്ടിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ ഇയാൾ തനിച്ചാണ് താമസിച്ചിരുന്നത്. നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
STORY HIGHLIGHT: palakkad youth murder