Food

എന്നും തയ്യാറാക്കുന്ന ചിക്കൻ കറിയിൽ നിന്നും അല്പം വ്യത്യസ്തമായൊരു ചിക്കൻ കറി വെച്ചാലോ?

എന്നും ഒരുപോലെയാണോ ചിക്കൻ കറി തയ്യാറാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു ചിക്കൻ കറി വെച്ചാലോ? വളരെ ടേസ്റ്റിയായി തയ്യാറാക്കാവുന്ന ഒരു വൈറ്റ് ചിക്കൻ കറി റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ചിക്കന്‍ – 1 കിലോ
  • കറുവപ്പട്ട -1 കഷണം
  • ഏലയ്ക്ക – 3 എണ്ണം
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 2 ടീസ്പൂണ്‍
  • പച്ചമുളക് നീളത്തില്‍ കീറിയത് – 4 എണ്ണം
  • സാവാള അരിഞ്ഞത് – 3എണ്ണം
  • പെരുംജീരകപൊടി -1 ടീസ്പൂണ്‍
  • ജീരകപൊടി – 1 ടീസ്പൂണ്‍
  • ഗരം മസാലപ്പൊടി – 2 ടീസ്പൂണ്‍
  • തേങ്ങയുടെ ഒന്നാംപാല്‍ -1 കപ്പ്
  • ഉപ്പ്, കറിവേപ്പില, കടുക് – പാകത്തിന്
  • വെളിച്ചെണ്ണ – പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ചീനച്ചട്ടിയില്‍ അല്‍പ്പം എണ്ണ ചൂടാക്കി അതിലേക്ക് ഒരു കഷണം പട്ടയും 3 ഏലയ്ക്കയും ചേർത്തിളക്കുക. പിന്നീട് സവാളയും പച്ചമുളകും ഇട്ട് ഒന്നു മൂത്തു തുടങ്ങിയാല്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് മസാല പൊടികള്‍ ഓരോന്നായി ചേര്‍ത്തിളക്കുക. ഇതിലേക്ക് ഇറച്ചിയിട്ട് നല്ലതുപോലെ വഴറ്റി അല്‍പ്പം ചൂടുവെള്ളവും ഉപ്പും ചേര്‍ത്തു ഇറച്ചി വേവിക്കുക. ഇനി ഒന്നാംപാല്‍ ഒഴിച്ച് ഒന്നു തിളവന്നാല്‍ ഇറക്കിവയ്ക്കുക. അവസാനം ഒരു സ്പൂണ്‍ എണ്ണയില്‍ കടുകും കറിവേപ്പിലയും ഇട്ട് തിളപ്പിച്ച് കറിയിലേക്ക് ഒഴിച്ച് കൊടുക്കാം. വളരെ ടേസ്റ്റിയായ വൈറ്റ് ചിക്കൻ റെഡി.