തിരുവനന്തപുരം നഗരത്തിലെ യുവാക്കളെ കേന്ദ്രീകരിചട്ച് കഞ്ചാവ് മൊത്തക്കച്ചവടത്തിന് എത്തിക്കുന്നവരെ മ്യൂസിയം പോലീസ് പിടികൂടി. 36 വയസ്സുള്ള അരുണ്‍ ബാബു, 29 വയസ്സുള്ള പാര്‍ത്ഥിപന്‍ എന്നിവരെയാണ് പോലീസ് സമര്‍ത്ഥമായി പിടികൂടിയത്. തിരുമല വില്ലേജില്‍, പൂജപ്പുര വാര്‍ഡില്‍ TC17/2101,അമ്മു ഭവനില്‍ രമേഷ് ബാബുവിന്റെ മകനാണ് അരുണ്‍ ബാബു. മലയിന്‍കീഴ് വില്ലേജില്‍ മഞ്ചാടി വാഡില്‍ മകം വീട്ടില്‍ നന്ദകുമാറിന്റെ മകനാണ് പാര്‍ത്ഥിപന്‍.
ഈ മാസം ആദ്യം ശാസ്തമംഗലത്ത് വച്ച് ആറുകിലോ കഞ്ചാവുമായി രണ്ടുപേരെ മ്യൂസിയം പോലീസ് പിടികൂടിയിരുന്നു. പേരൂര്‍ക്കട എ.കെ.ജി നഗര്‍ കെ.പി 11/132-ല്‍ അനന്തു (22), വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ മുള്ളന്‍ചാണി അനിത ഭവനില്‍ വിനീഷ് (22) എന്നിവരെ മ്യൂസിയം പോലീസ് പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തിരുന്നു. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും ഇവരുടെ ഫോണ്‍ calls, bank സ്റ്റേറ്റ്‌മെന്റ്, എന്നിവ പരിശോധിക്കുകയും ചെയ്തതോടെ നഗരത്തിലെ കഞ്ചാവ് മൊത്തക്കച്ചവടക്കാരുടെ വിവരങ്ങള്‍ ലഭിച്ചു.
പാര്‍ഥിപന്‍, അരുണ്‍ ബാബു എന്നിവരാണ് ഇവരുമായി കഞ്ചാവ് ബിസിനസ് നടത്തുന്നതെന്ന് കണ്ടെത്തിയതോടെ പോലീസ് കൂടുതല്‍ ജാഗ്രതയോടെ പ്രതികളെ പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് ശാസ്തമംഗലത്ത് കൊണ്ടുവന്ന 6 കിലോകഞ്ചാവ് പാര്‍ഥിപന്‍ പറഞ്ഞിട്ട് കൊണ്ട് വന്നതാണെന്ന് അനന്തു, വിനീഷ് എന്നിവര്‍ പോലീസിനോട് പറയുകയും ചെയ്തിരുന്നു.
തിരുവനതപുരം സിറ്റിയിലും ജില്ലയുടെ വിവിധ സ്ഥലങ്ങളിലേക്ക് കഞ്ചാവ്, മയക്കുമരുന്നുകള്‍ എത്തിക്കുന്നതില്‍ പ്രധാനികളാണ് അരുണും, പാര്‍ഥിപനും എന്നു പോലീസിനു മനസ്സിലായത്, കഞ്ചാവുമായി പിടിക്കപ്പെട്ടവരെ വിശദമായി ചോദ്യം ചെയ്തതിലൂടെയാണ്. Arms ആക്ട്, 308 ഐ.പി.സി (നരഹത്യ കേസ്) അടിപിടി, അബ്കാരി കേസ് തുടങ്ങിയ 15 ഓളം കേസില്‍ പ്രതിയാണ് അരുണ്‍ ബാബു. അടിപിടി, arms act, NDPS case, പിടിച്ചുപറി തുടങ്ങിയ 10 ഓളം കേസ് കളില്‍ പ്രതിയാണ് പാര്‍ത്ഥിപന്‍. വ്യക്തമായ തെളിവുകള്‍ ലഭിച്ചതിനു പിന്നാലെയാണ് ഇരുവരകെയും പോലീസ് പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
തിരുവനന്തപുരം നഗരത്തില്‍ ലഹരി അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ D-HUNTന്റെ പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ബി.പി വിജയ് ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശാനുസരണം കന്റോണ്‍മെന്റ് അസി. കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍, മ്യൂസിയം പോലീസ് സ്റ്റേഷന്‍ S.H.O S. വിമല്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ വിപിന്‍, ഷിജു, ഷെഫീന്‍, സി.പി.ഒ മാരായ രഞ്ജിത്ത്, അസീന, രാജേഷ്, ശരത്ത് ചന്ദ്രന്‍, ശോഭന്‍ പ്രസാദ്, സുല്‍ഫിക്കര്‍, വിജിന്‍, രാജേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
CONTENT HIGH LIGHTS; City cannabis wholesalers arrested: Museum police say information provided by those arrested with six kilos of cannabis was crucial