ഉച്ചയ്ക്ക് ലെഞ്ച് ബോക്സിലേയ്ക്ക് ഇനി ഒരു പുതിയ വിഭവം കൂടി.
ആവശ്യമായ ചേരുവകൾ
- ചോറ്
- ബീറ്റ്റൂട്ട്
- കാരറ്റ്
- വെള്ളരി
- തൈര്
- നെയ്യ്
- കടുക്
- കറിവേപ്പില
- വറ്റൽമുളക്
- ഇഞ്ചി
- കടലപരിപ്പ്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്ക് രണ്ട് കപ്പ് തൈരെടുക്കുക. ഇതിലേക്ക് ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞത് അരകപ്പ്, അര കപ്പ് കാരറ്റ് അരിഞ്ഞത്, അരകപ്പ് വെള്ളരി അരിഞ്ഞത് എന്നിവ ചേർക്കുക. രണ്ട് കപ്പ് വേവിച്ച ചോറ് ചേർത്തിളക്കി യോജിപ്പിക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് നെയ്യ് ഒഴിച്ച് ചൂടാക്കി അൽപ്പം കടുക് ചേർത്ത് പൊട്ടിക്കുക. മൂന്ന് വറ്റൽമുളക്, അൽപ്പം കടലപരിപ്പ് എന്നിവ ചേർത്ത് വറുക്കുക. കുറച്ച് കറിവേപ്പില കൂടി ചേർത്ത് അടുപ്പിൽ നിന്നും മാറ്റി ചോറിലേക്ക് ചേർക്കാം. ഇവയെല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് കഴിച്ചു നോക്കൂ.