താമരശ്ശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ മരിച്ച ഷഹബാസിന്റെ കുടുംബവും ഭർത്താവ് കൊലപ്പെടുത്തിയ ഷിബിലയുടെ ബന്ധുക്കളും മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. രണ്ട് കുട്ടികളുടെ രക്ഷിതാക്കൾക്ക് കൃത്യത്തിൽ പങ്കുണ്ടെന്നും നഞ്ചക്ക് ഉൾപ്പടെ വീട്ടിൽ സൂക്ഷിച്ച രക്ഷിതാക്കളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം എന്നും ഷഹബാസിന്റെ പിതാവ് ഇക്ബാൽ ആവശ്യപ്പെട്ടു.
ഷിബിലയുടെ പരാതി അന്വേഷിക്കുന്നതിൽ പോലീസിന് ഉണ്ടായ വീഴ്ച അന്വേഷിക്കുക, പ്രതി യാസിറിന് തക്കതായ ശിക്ഷ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഈങ്ങാപ്പുഴയിൽ ഭർത്താവ് കൊലപ്പെടുത്തിയ ഷിബിലയുടെ ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ടത്. കൂടാതെ യാസിറിന്റെ കുടുംബത്തിനെതിരെ വനിതാ കമ്മീഷന് പരാതി നൽകുമെന്നും കുടുംബം അറിയിച്ചു.
ഷഹബാസിന്റെ രക്ഷിതാക്കൾ ഉന്നയിച്ച വിഷയങ്ങളിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും കുടുംബം പ്രതികരിച്ചു. ഷിബിലയുടെ വിഷയത്തിൽ ആവശ്യമായ പരിശോധിച്ച് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് കുടുംബം പ്രതികരിച്ചു.
STORY HIGHLIGHT: shahabaz shibila families meets pinarayi