സംസ്ഥാനത്തെ മികച്ച വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഓട്ടോമൊബൈല്‍ ,നിര്‍മ്മാണം,ഫിനാന്‍സ്, ആശുപത്രി, ഹോട്ടല്‍ & റസ്റ്റാറണ്ട്, ഇന്‍ഷുറന്‍സ്, ഐ.റ്റി, ജുവല്ലറി, സെക്യൂരിറ്റി സ്ഥാപനങ്ങള്‍, മെഡിക്കല്‍ ലാബ്,സ്റ്റാര്‍ ഹോട്ടല്‍ & റിസോര്‍ട്ട്, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ടെക്സ്റ്റൈല്‍ ഷോപ്പുകള്‍ എന്നിങ്ങനെ 13 മേഖലകളിലെ മികച്ച സ്ഥാപനങ്ങള്‍ക്കാണ് ഇത്തവണ മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡ് ലഭിച്ചത്.
- ടാറ്റ പ്രൊജക്ട് ലിമിറ്റഡ്, തിരുവനന്തപുരം (നിര്‍മ്മാണ മേഖല)
- അര്‍ത്ഥ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് കോഴിക്കോട് (ധനകാര്യം)
- കിംസ് ഹെല്‍ത്ത് കെയര്‍ മാനേജ്മെമെന്റ് ലിമിറ്റഡ് തിരുവനന്തപുരം (ആശുപത്രി )
- ഹോട്ടല്‍ അബാദ് എറണാകുളം (ഹോട്ടല്‍)
- സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലെഡ് ഇന്‍ഷൂറന്‍സ് കമ്പനി ലിമിറ്റഡ് തിരുവനന്തപുരം (ഇന്‍ഷുറന്‍സ്)
- എസ്.ബി സോള്‍ ഡിജിറ്റല്‍ പ്രൈ. ലിമിറ്റഡ് എറണാകുളം (ഐ.ടി.)
- ആലുക്കാസ് ജുവലറി കോഴിക്കോട് (ജുവലറി)
- ഡോ. ഗിരിജാസ് ഡയഗ്‌നോസ്റ്റിക് ലാബ് ആന്റ് സ്‌കാന്‍സ് ലിമിറ്റഡ് തിരുവനന്തപുരം (മെഡിക്കല്‍ ലാബ് /
- എക്സ്റേ / സ്‌കാനിംഗ് സെന്റര്‍)
- കേരള എക്സ് സര്‍വ്വീസ് മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എറണാകുളം (സെക്യൂരിറ്റി),
- ക്രൗണ്‍ പ്ലാസ എറണാകുളം (സ്റ്റാര്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും)
- ആഷിസ് സൂപ്പര്‍ മെര്‍കാട്ടോ എറണാകുളം (സൂപ്പര്‍ മാര്‍ക്കറ്റ്)
- മേഖല ഇടപ്പറമ്പില്‍ ടെക്സ്റ്റയില്‍സ്് കോട്ടയം (ടെക്സ്റ്റയില്‍ )
എന്നീ സ്ഥാപനങ്ങള്‍ അതത് മേഖലകളിലെ മികച്ച സ്ഥാപനങ്ങളായി മുഖ്യമന്ത്രിയുടെ അവാര്‍ഡിന് അര്‍ഹരായി. സംസ്ഥാനത്ത് മെച്ചപ്പെട്ട തൊഴിലിട സംസ്‌ക്കാരം സൃഷ്ടിക്കുന്നതോടൊപ്പം മികച്ച തൊഴിലാളി തൊഴിലുടമ സൗഹൃദ തൊഴിലിടാന്തരീക്ഷം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് തൊഴില്‍ വകുപ്പ് നടപ്പിലാക്കുന്ന ഗ്രേഡിംഗ് പദ്ധതിയുടെ ഭാഗമായാണ് മികച്ച സ്ഥാപനങ്ങളെ കണ്ടെത്തി ആദരിക്കുന്നത് രാജ്യത്ത് മികച്ച തൊഴിലിടങ്ങളെ കണ്ടെത്തി ആദരിക്കുന്ന ആദ്യ സംസ്ഥാനം കേരളമാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
മികച്ച തൊഴില്‍ ദാതാവ്, സംതൃപ്തരായ തൊഴിലാളികള്‍, മികവുറ്റ തൊഴില്‍ അന്തരീക്ഷം, തൊഴില്‍ നൈപുണ്യ വികസന പങ്കാളിത്തം, സ്ത്രീ സൗഹൃദം, തൊഴിലാളികളുടെ ക്ഷേമം, തൊഴിലിടത്തിലെ സുരക്ഷ, തൊഴില്‍ നിയമങ്ങളുടെ പാലനം എന്നിങ്ങിനെയുള്ള മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയിട്ടാണ് വിജയികളെ കണ്ടെത്തുക. ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകളില്‍ എ എല്‍ ഒമാരുടെ നേരിട്ടുള്ള സ്ഥലപരിശോധനയടക്കും ജില്ലാതല- സംസ്ഥാന കമ്മിറ്റികളുടെ വിവിധ തലങ്ങളിലുള്ള സൂക്ഷ്മപരിശോധനകളുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. ഇത്തവണ 2472 അപക്ഷകളാണ് ലഭിചതെന്നും മന്ത്രി അറിയിച്ചു.
വിജയികള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ 29ന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ തൊഴിലും മന്ത്രി വി. ശിവന്‍കുട്ടി വിതരണം ചെയ്യും. ആന്റണി രാജു എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യതിഥി ആയിരിക്കും. തൊഴിലും നൈപുണ്യവും സെക്രട്ടറി ഡോ വാസുകി, ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദ്ദീന്‍, എളമരം കരീം (ജനസെക്രട്ടറി സി.ഐ.ടി.യു), ആര്‍. ചന്ദ്ര ശേഖരന്‍ (പ്രസിഡന്റ് ഐ.എന്‍.ടി.യു.സി), കെ.പി രാജേന്ദ്രന്‍ ( ജനസെക്രട്ടറി എ.ഐ.ടി.യു.സി), ശിവജി സുദര്‍ശന്‍ ( പ്രസിഡണ്ട് ബി.എം.എസ്) രാജു അപ്‌സര
(കേരള വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്) മധു ദാമോദരന്‍ (കോണ്‍ഫെഡറഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി) പി.ഡി മനോജ് കുമാര്‍ കേരള മാര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓഫ് കോമേഴ്സ്, തൊഴിലാളി തൊഴിലുടമാ പ്രതിനിധികള്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിജയികളെ പ്രഖാപിക്കുന്നതിനായി പി.ആര്‍ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി ഡോ കെ. വാസുകി, ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
CONTENT HIGH LIGHTS;Chief Minister’s Excellence Award for best institutions announced: Awards to be presented on the 29th