Kerala

മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി – man found dead

സംഭവത്തിൽ സംശയുള്ള രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

പാലക്കാട് മുണ്ടൂര്‍ മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണികണ്ഠന്‍ എന്ന ആളെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവത്തിൽ സംശയുള്ള രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

മണികണ്ഠനും അയല്‍വാസികളായ രണ്ടുപേരും ചേര്‍ന്ന് മദ്യപിച്ചിരുന്നതായി അയല്‍വാസികള്‍ അറിയിച്ചതായി കോങ്ങാട് പോലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംശയുള്ള രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

STORY HIGHLIGHT: man found dead