ഫറോക്ക് പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുകിട്ടാന്‍ എത്തിയ യുവാവിന്റെ പക്കൽ നിന്നും എംഡിഎംഎ പിടികൂടി പോലീസ്. അലന്‍ദേവിനെ ആണ് പോലീസ് പിടികൂടിയത്. 1.66 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. അലന്‍ദേവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് അലന്‍ ദേവിന്‍റെ ബൈക്ക് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതന്വേഷിച്ചതാണ് അലൻ പോലീസ് സ്റ്റേഷനിൽ എത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തു.
STORY HIGHLIGHT: young man arrested with mdma