ചൂട് സമയത്ത് ഒന്ന് തണുത്തു കിട്ടാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. പഴവും കസ്റ്റേർഡ് പൗഡറും ഉപയോഗിച്ചിട്ട് ഉണ്ടാക്കുന്ന ഒരു അടിപൊളി ഡ്രിങ്ക് പരിചയപ്പെടാം. ആദ്യം തന്നെ ഒരു സോസ് പാനിലേക്ക് രണ്ട് കപ്പ് പാൽ ചേർക്കുക. ഒന്നര ടേബിൾ സ്പൂൺ കസ്റ്റേർഡ് പൗഡർ ഒരു ബൗളിലേക്ക് എടുക്കുക. ഇനി സോസ് പാനിലേക്ക് ഒഴിച്ച പാലിൽ നിന്നും ഒരു അഞ്ചാറ് ടേബിൾ സ്പൂൺ പാൽ ഈ കസ്റ്റേർഡ് പൗഡറിലേക്ക് ചേർത്ത് കൊടുക്കുക. മിക്സ് ചെയ്ത് എടുക്കുക. നല്ലപോലെ മിക്സ് ചെയ്തെടുത്ത കസ്റ്റേർഡ് പൗഡർ ഈ സോസ് പാനിലേക്ക് തന്നെ ഒഴിച്ചു കൊടുക്കാം
എന്നിട്ട് പാലും കസ്റ്റേർഡ് പൗഡറും കൂടി ഒന്ന് മിക്സ് ചെയ്ത് എടുക്കാം. അതിനുശേഷം ഇതിന്റെ ഫ്ലെയിം ഓൺ ചെയ്യാം ഫ്ലെയിം ഓൺ ചെയ്തതിനുശേഷം ഇതിലേക്ക് അര കപ്പ് പഞ്ചസാര കൂടി ചേർക്കാം. മധുരത്തിന്റെ അളവ് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് ചേർത്ത് കൊടുക്കാം. നല്ലപോലെ ചൂടാവുമ്പോൾ തന്നെ കസ്റ്റേർഡ് പൗഡർ നന്നായിട്ടൊന്ന് വെന്തിട്ടുണ്ടാവും. കുറച്ചൊന്ന് തിക്ക് ആയിട്ട് വരുന്ന സമയത്ത് തന്നെ അതിൻറെ ആ ഒരു പച്ച ചുവന്ന് മാറി എന്ന് തോന്നുമ്പോൾ തന്നെ ഇത് അടുപ്പത്തുനിന്ന് മാറ്റുകയാണ് വേണ്ടത് .അടുപ്പത്തുനിന്ന് മാറ്റിയിട്ട് റൂം ടെമ്പറേച്ചറിൽ ആവാൻ വേണ്ടിയിട്ട് മാറ്റിവെക്കാം.