Celebrities

നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരായ പോക്സോ കേസ്; മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി – koottickal jayachandran pocso case

വ്യവസ്ഥകളോടെയാണ് സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്

നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം. ജാമ്യം ദുരുപയോഗം ചെയ്യരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ലെന്നും ന്വേഷണവുമായി സഹകരിക്കണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് സുപ്രിംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ വ്യവസ്ഥകൾ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.

സംഭവത്തിൽ കോഴിക്കോട് കസബ പോലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. കുട്ടിയുടെ അമ്മയുടെ പരാതിയിലായിരുന്നു കേസെടുത്തിരുന്നത്. അതേസമയം കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നതെന്ന് കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിട‌‌ണമെന്നും കേസ് അന്വേഷണഘട്ടത്തിൽ ആയതിനാൽ മറ്റ് നിരീക്ഷണങ്ങൾ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.

STORY HIGHLIGHT: koottickal jayachandran pocso case