ആദ്യം ഇതിനാവശ്യമായ സാധനങ്ങള്‍…..!!!
കഴുകി വൃത്തിയാക്കി ചെറു കഷണങ്ങള്‍ ആയി മുറിച്ച പോട്ടി.
പോത്തിന്റെയോ കാളയുടെയോ കുടലിനെ ആണ് പോട്ടി എന്ന് പറയുന്നത്… ഇത് കഴുകി വൃത്തിയായി എടുക്കുന്നതിലാണ് കാര്യം….!! അതിന്റെ മുകളിലെ ആവരണം ഇളക്കി മാറ്റണം എന്നിട്ട് ചെറു കഷണങ്ങള്‍ ആക്കി അല്പ്പം മഞ്ഞള്‍ പൊടിയും ഉപ്പും ഇട്ട് വെള്ളം വെട്ടി തിളപ്പിച്ച് മൂന്നാല് തവണ കഴുകി എടുക്കണം….അതില്‍ ഒരല്പംല വിനാഗിരി ഒഴിച്ച് അല്പ്പ് നേരം വെച്ചിട്ട് വീണ്ടും കഴുകിയാല്‍ ഒന്നുടെ നല്ലത്….!!
തേങ്ങ ചെറു കഷണങ്ങള്‍ ആക്കി മുറിച്ചത് (തേങ്ങാ കൊത്ത്)
ചെറുതായി അരിഞ്ഞ ഇഞ്ചി
വെളുത്തുള്ളിയും ഏതാണ്ട് അതെ അളവില്‍ അരിഞ്ഞത്
കുരുമുളക് പൊടിച്ചത് (അല്പ്പംക തരിയും വേണം)
മഞ്ഞള്‍ പൊടി
സവാള
തക്കാളി
ചുവന്നുള്ളി (ചുവന്നുള്ളി കൂടുതല്‍ ചേര്ത്താ ല് സ്വാദേറും)
കറിവേപ്പില
മുളക് പൊടി
ഉപ്പ് (ആവശ്യത്തിന്)
എണ്ണ
പാനിലോ അല്ലെങ്കില്‍ ചീനിച്ചട്ടിയിലൊ എണ്ണ ഒഴിച്ച് ( 3 സ്പൂണ്‍ ) ചൂടാക്കി അരിഞ്ഞു വെച്ചിരിക്കുന്ന ഇഞ്ചി (ഒരു ചെറിയ കഷണം) വെളുത്തുള്ളി (6 അല്ലി) തേങ്ങ കൊത്ത് എന്നിവ ചേര്ത്ത് നല്ലത് പോലെ മൂപ്പിച്ചെടുക്കണം… !! അതിലേക്ക് അരിഞ്ഞു വെച്ച സവാള (ഒരു വലിയ സവാള) ചുവന്നുള്ളി കറിവേപ്പില , ആവശ്യത്തിന് ഉപ്പ് മഞ്ഞള്‍ പൊടി, മുളക് പൊടി എന്നിവ ചേര്ത്ത് നല്ലത് പോലെ വഴറ്റണം. മസാല ഒക്കെ പിടിച്ചു കഴിഞ്ഞാല്‍ കഴുകി അരിഞ്ഞു വേവിച്ചു വെച്ചിരിക്കുന്ന പോട്ടി അതിലേക്ക് ഇടാം.. ഒരല്പം വെള്ളം കൂടി ഒഴിച്ച് നല്ലത് പോലെ ഇളക്കണം അതിലേക്കു രണ്ടു തക്കാളി അരിഞ്ഞതും ഇട്ട് ചെറു തീയില്‍ വേവിച്ചെടുക്കാം… അല്പ്പംഞ വേവായി കഴിഞ്ഞാല്‍ കുരുമുളക് പൊടി (2-3 സ്പൂണ്‍ ചേര്ത്ത് ) ഇളക്കി വെന്ത് കഴിഞ്ഞാല്‍ വാങ്ങി വെച്ച് ഒരല്പം2 വെളിച്ചെണ്ണ മുകളില്‍ തൂവി ഒരു കതിര് കറിവേപ്പില മുകളില്‍ വിരിച്ച് അടച്ചു വെക്കുക..