ആദ്യമായി അഞ്ച് നെല്ലിക്ക നല്ലപോലെ കഴുകി വൃത്തിയാക്കിയെടുത്ത ശേഷം നീളത്തിൽ കനം കുറഞ്ഞ രീതിയിൽ മുറിച്ചെടുക്കണം. ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ടോ മൂന്നോ സ്പൂൺ വെളിച്ചെണ്ണ ചേർക്കണം. ശേഷം ഇതിലേക്ക് കുറച്ച് കടുകും ഉലുവയും ചേർത്ത് പൊട്ടിച്ചെടുക്കണം. ശേഷം അഞ്ചോ ആറോ വെളുത്തുള്ളി നെടുകെ കീറിയതും മൂന്ന് പച്ചമുളക് നെടുകെ കീറിയതും ഒരു കഷണം ഇഞ്ചി ചെറുതായി അരിഞ്ഞെടുത്തതും പത്ത് ചെറിയ ഉള്ളി ചതച്ചെടുത്തതും കൂടെ ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കണം. ശേഷം രണ്ട് വറ്റൽ മുളക് രണ്ടായി മുറിച്ചതും കുറച്ചധികം കറിവേപ്പില തണ്ടോട്