പച്ചക്കായ ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ എല്ലായ്‌പ്പോഴും ഒരേ രീതിയിൽ തന്നെയാണ് പച്ചക്കായ ഉപയോഗിച്ചുള്ള വിഭവങ്ങൾ വീട്ടിൽ തയ്യാറാക്കാറുള്ളത് എങ്കിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ പച്ചക്കായ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം
സ്ക്വയർ രൂപത്തിൽ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. കായയുടെ കറ കളയാനായി അൽപനേരം വെള്ളത്തിൽ ഇട്ടു വയ്ക്കാവുന്നതാണ്. ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കാം. അതിനായി ഒരുപിടി അളവിൽ ചെറിയ ഉള്ളി എടുത്ത് അതൊന്ന് ചതച്ചെടുക്കുക. ഇതേ രീതിയിൽ തന്നെ ഒരുപിടി അളവിൽ ഇഞ്ചി വെളുത്തുള്ളി എന്നിവ കൂടി ചതച്ചെടുത്ത മാറ്റിവയ്ക്കണം.