റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുതിന്‍ വൈകാതെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് പുതിന്‍ ഇന്ത്യയിലേക്ക് എത്തുന്നത്. ഇനി റഷ്യയുടെ ഊഴമാണെന്നും പുടിന്റെ ഇന്ത്യ സന്ദർശിക്കാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു. എന്നാണ് സന്ദര്‍ശനമെന്ന കാര്യം വ്യക്തമല്ല.
2024-ൽ റഷ്യ സന്ദർശിച്ച വേളയിൽ പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റിനെ ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചിരുന്നു. എന്നാൽ മൂന്നാം തവണ അധികാരത്തിലെത്തിയതിന് ശേഷവും മോദി റഷ്യ സന്ദർശിച്ചിരുന്നു. യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പുതിന്‍ ഇന്ത്യയിലേക്ക് വരുന്നത്.
STORY HIGHLIGHT: putin to visit india