Automobile

ടാറ്റാ എഐഎ രണ്ട് പുതിയ എൻഎഫ്ഒകൾ പുറത്തിറക്കി

ടാറ്റാ എഐഎ ലൈഫ് ടാക്‌സ് ബൊണാന്‍സ കണ്‍സംപ്ഷന്‍ ഫണ്ടിന്‍റേയും കണ്‍സംപ്ഷന്‍ പെന്‍ഷന്‍ ഫണ്ടിന്‍റേയും എന്‍എഫ്ഒ മാര്‍ച്ച് 31 വരെ

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് രണ്ട് പുതിയ ന്യൂ ഫണ്ട് ഓഫറുകൾ പുറത്തിറക്കി. സമ്പത്തു സൃഷ്ടിക്കുന്നതിനും സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിടുന്ന ടാറ്റാ എഐഎ ലൈഫ് ടാക്‌സ് ബൊണാന്‍സ കണ്‍സംപ്ഷന്‍ ഫണ്ട്, ദീര്‍ഘകാല വളര്‍ച്ചയ്ക്ക് ഒപ്പം റിട്ടയര്‍മെന്‍റ് ഫണ്ട് സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്ന ടാറ്റാ എഐഎ ലൈഫ് ടാക്‌സ് ബൊണാന്‍സ കണ്‍സംപ്ഷന്‍ പെന്‍ഷന്‍ ഫണ്ട് എന്നിവയുടെ ന്യൂ ഫണ്ട് ഓഫര്‍ മാര്‍ച്ച് 31 വരെ നടക്കും. പത്തു രൂപയുടെ യൂണിറ്റുകളായാണ് രണ്ടു ഫണ്ടുകളും ലഭ്യമാകുക.

ഇന്ത്യയുടെ ഉപഭോഗ മേഖല വന്‍ മാറ്റങ്ങള്‍ക്കു വിധേയമാകുന്ന സാഹചര്യത്തില്‍ വന്‍ വളര്‍ച്ചയാണ് ഈ രംഗത്തുള്ളത്. ഈ മേഖലകളിലെ അനുകൂല ഘടകങ്ങള്‍ പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ തന്ത്രപരമായി രൂപകല്‍പന ചെയ്തവയാണ് ടാക്‌സ് ബൊണാന്‍സ കണ്‍സംപ്ഷന്‍ ഫണ്ടും ടാക്‌സ് ബൊണാന്‍സ കണ്‍സംപ്ഷന്‍ പെന്‍ഷന്‍ ഫണ്ടും. ഇവയുടെ ആസ്തികളില്‍ 60 മുതല്‍ 100 ശതമാനം വരെ ഓഹരികളിലും അനുബന്ധ മേഖലകളിലുമായിരിക്കും നിക്ഷേപിക്കുക. 40 ശതമാനം വരെ കാഷ്, മണി മാര്‍ക്കറ്റ് സെക്യൂരിറ്റികളിലും നിക്ഷേപിക്കും. എഫ്എംസിജി, റീട്ടെയില്‍- ഇകൊമേഴ്‌സ്, ഓട്ടോമൊബൈല്‍, പ്രീമിയം ഗുഡ്‌സ് മേഖലകള്‍ക്കാവും കൂടുതല്‍ ശ്രദ്ധ നല്‍കുക.

നഗരവല്‍ക്കരണത്തിന്‍റേയും ഉയരുന്ന വരുമാനത്തിന്‍റേയും പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ഉപഭോഗ രീതികള്‍ അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് ടാറ്റാ എഐഎ ചീഫ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫിസര്‍ ഹര്‍ഷദ് പാട്ടീല്‍ പറഞ്ഞു. പ്രീമിയം ഉത്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള മാറ്റവുമുണ്ട്. ചടുലമായ ഈ വളര്‍ച്ചയില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ നിക്ഷേപകരെ സഹായിക്കുന്നതാണ് ടാറ്റാ എഐഎ ലൈഫ് ടാക്‌സ് ബൊണാന്‍സ കണ്‍സംപ്ഷന്‍ ഫണ്ടും ടാറ്റാ എഐഎ ടാക്‌സ് ബൊണാന്‍സ കണ്‍സംപ്ഷന്‍ പെന്‍ഷന്‍ ഫണ്ടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.