തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ
നന്നായി പഴുത്ത നേന്ത്രപ്പഴം, ചോപ്പിംഗ് സ്റ്റിക്ക് അല്ലെങ്കിൽ ഈർക്കിൽ, മൈദ, മഞ്ഞൾപൊടി, ഉപ്പ്, ബ്രഡ് ക്രംസ്, മുട്ട, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും ചേരുവകളാണ്.
ആദ്യം തന്നെ നേന്ത്രപ്പഴം തൊലി കളഞ്ഞ ശേഷം അത്യാവശ്യ കട്ടിയുള്ള രീതിയിൽ വട്ടത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. ഒരു ചോപ്പിംഗ് സ്റ്റിക്ക് എടുത്ത് അതിന്റെ നടുഭാഗത്ത് ചെറിയ ഗ്യാപ്പ് ഇട്ടശേഷം മുകളിലൂടെ മുറിച്ചുവെച്ച പഴക്കഷണങ്ങൾ ഒന്നിനു മുകളിൽ ഒന്നായി കുത്തി കൊടുക്കുക. ഇതേ രീതിയിൽ മുറിച്ചുവെച്ച എല്ലാ പഴക്കഷണങ്ങളും ചോപ് സ്റ്റിക്കിൽ കുത്തി സെറ്റ് ആക്കി വയ്ക്കുക. ഒരു പാത്രത്തിലേക്ക് മൈദ പൊടിയിട്ട്, ഉപ്പും, മഞ്ഞൾ പൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ച് ബാറ്റർ നല്ലതുപോലെ സെറ്റ് ആക്കി എടുക്കണം.