Kerala

ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം; സംഭവത്തിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ കസ്റ്റഡിയിൽ

നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ പകുതി ശരീരഭാഗമാണ് കണ്ടെത്തിയത്

ഇടുക്കി: ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ പകുതി ശരീരഭാഗമാണ് കണ്ടെത്തിയത്. ജനിച്ച ഉടനെ ജീവനില്ലാത്തതിനാൽ അന്യസംസ്ഥാന തൊഴിലാളികൾ കുഴിച്ചിട്ടതായിട്ടാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് മൂന്ന് മണിയോടെയാണ് തൊഴിലാളികള്‍ മൃതദേഹം കണ്ടെത്തിയത്. നായ്കക്കള്‍ എന്തോ വസ്തു കടിച്ചു വലിക്കുന്നത് ശ്രദ്ധയില്‍പെട്ട തൊഴിലാളികള്‍ അവയെ ഓടിച്ച് വിട്ടതിന് ശേഷം പരിശോധിച്ചപ്പോഴാണ് മൃതദേഹമാണെന്ന് മനസിലായത്. പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു. ഇവര്‍ ഉടന്‍ തന്നെ രാജാക്കാട് പൊലീസില്‍ വിവരമറിയിച്ചു.

cntent highlight : dead-body-of-a-newborn-baby-in-a-cardamom-orchard-at-idukki-estate

Latest News