Recipe

ചൂടുള്ള കട്ടൻ ചായയോടൊപ്പം മധുരമുള്ള ഉണ്ടംപൊരി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കാം.

ചേരുവകൾ

ഗോതമ്പ് മാവ് – ഒന്നര കപ്പ്

അരിപ്പൊടി- രണ്ട് ടേബിൾ സ്പൂൺ

പഴുത്ത ചെറുപഴം – 2 എണ്ണം

ശർക്കര ചെറിയ കഷണങ്ങൾ ആക്കിയത് – അര കപ്പ്

സോഡാപ്പൊടി – 2 നുള്ള്

തേങ്ങാകൊത്ത് – 4 ടേബിൾ സ്പൂൺ

നെയ്- ഒരു ടേബിൾ സ്പൂൺ

ഏലക്കാ പൊടിച്ചത് – 3 എണ്ണം

വെള്ളം – മുക്കാൽ കപ്പ്

ഉപ്പ് – ഒരു നുള്ള്

എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ശർക്കരയും വെള്ളവും ഒഴിച്ച് ചൂടാക്കി ഉരുക്കി ശർക്കരപ്പാനി ഉണ്ടാക്കുക. തണുക്കുമ്പോൾ അരിച്ചു മാറ്റി വെക്കുക. ശേഷം പാനിൽ നെയ്യ് ചൂടാക്കി തേങ്ങാകൊത്തുകൾ വറുത്ത് എടുത്ത് മാറ്റി വെയ്ക്കുക. ഒരു പാത്രത്തിൽ ഗോതമ്പു മാവ്, അരിപ്പൊടി, സോഡാപൊടി, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് പഴം നന്നായി ഉടച്ചതും വറുത്ത തേങ്ങാ കൊത്തുകളും ചേർത്ത് ആവശ്യത്തിന് ശർക്കരപ്പാനിയും ചേർത്ത് കുഴച്ചെടുക്കുക. മാവ് നന്നായി കുഴമ്പു രൂപത്തിലായാൽ ഒരു മണിക്കൂർ മാവ് സോഫ്റ്റാകാനായി മാറ്റിവെയ്ക്കുക. ശേഷം പാനിൽ എണ്ണ ചൂടാക്കി മാവ് ചെറിയ ബോളുകളാക്കി എണ്ണയിൽ ഇട്ട് വേവിച്ചു മൊരിച്ചൊടുക്കുക. ചെറിയ തീയിൽ പാകം ചെയ്താൽ മാവ് നന്നായി വേവുന്നതാണ്.