പോത്തിറച്ചി 1 കിലോ
സവാള 4 എണ്ണം
പച്ചമുളക് 4 ”
തക്കാളി 1 ”
വെളുത്തുളളി 1 തുടം
ഇഞ്ചി 1 വലിയ കഷ്ണം
മല്ലി ഇല, കറിവേപ്പില ആവശ്യത്തിന്
കുരുമുളക് പൊടി 2 1/2 ടേബിൾ സ്‌പൂൺ
മല്ലി പൊടി 1 ടേബിൾ സ്‌പൂൺ
മഞ്ഞൾ പൊടി 1 ടീ സ്‌പൂൺ
ഗരം മസാല 2 ടീ സ്‌പൂൺ
മുളക് പൊടി 1/4 ടേബിൾ സ്‌പൂൺ
ഉപ്പ് പാകത്തിന്
എണ്ണ 1/4 കപ്പ്
പോത്തിറച്ചി ഉപ്പും മുളക്പൊടിയും മഞ്ഞപ്പൊടിയും ചേർത്തു നന്നായി മിക്സ് ചെയ്ത് 1 മണിക്കൂർ വക്കുക എന്നിട്ട് കുക്കറിൽ 1 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ഛ് തക്കാളി നന്നായി പേസ്റ്റാക്കി അതിലേക് നേരത്തെ മിക്സ് ചെയിത പോത്തിറച്ചി ചേർത്തു വേവിച്ചെടുക്കുക വെളളം ചേർക്കരുത്. ഇറച്ചി വേവുന്ന സമയം കൊണ്ട് സവാള ചെറുതായി അരിഞ്ഞു ബാക്കിയുള്ള എണ്ണയിൽ നന്നായി ഗോൾഡൻ കളർ ആകുന്നവരെ വഴറ്റുക ശേഷം കറിവേപ്പില ഇഞ്ചി വെളുത്തുളളി ചതച്ചതും പച്ചമുളക് രണ്ടായി കീറിയതും ചേർത്തു വീണ്ടും വഴറ്റി അതിലേക് മല്ലിപൊടിയും ഗരം മസാലയും ചേർത്തു പാകത്തിന് ഉപ്പും ചേർത്തു നന്നായി മിക്സ് ചെയ്ത് വേവിച്ചെടുത്ത പോത്തിറച്ചി ചേർത്തു കുരുമുളക്പൊടിയും മല്ലി ഇലയും ചേർത്തു എല്ലാം കുടി ഇളക്കി 5മിനിട്ട് ചെറിയ തീയിൽ അടച്ചു വച്ചു വേവിക്കുക . നല്ല രുചിയുള്ള പോത്തു ഉലത്തിയത് റെഡി.