Recipe

പരിപ്പ് കുത്തി കാച്ചിയത് ഉണ്ടാക്കുന്ന വിധം

ചേരുവകൾ

പരിപ്പ്
ഉപ്പ്‌
Oil
കടുക്
വെള്ളം
ഉള്ളി
വേപ്പില
ഇഞ്ചി ചെറിയ കഷ്ണം
വെളുത്തുള്ളി 3
പച്ചമുളക് 3
ചുവന്നമുളക് പൊടിച്ചത് 2 സ്പൂൺ
മഞ്ഞപ്പൊടി

ഉണ്ടാക്കുന്ന വിധം

പരിപ്പ് കുതിർത്തു അത് കുക്കറിൽ ഇട്ടു വെള്ളമൊഴിച്ചു ഉപ്പ് ഇട്ടു വേവിക്കുക (ഒരു വിസിൽ അടിപ്പിക്കുക.)

ഉള്ളി പച്ചമുളക് വെളുത്തുള്ളി ഇഞ്ചി വേപ്പില ഇത്രയും ഇട്ടു നന്നായി ചതച്ചെടുക്കുക

ചട്ടി ചൂടാക്കി oil ഒഴിച്ച് അതിലേക്കു കടുക് ഇട്ടു പൊട്ടിക്കുക

അതിലേക്കു ചതച്ചു വെച്ച ഇഞ്ചി പച്ചമുളക് കൂട്ടു ഇട്ടു നന്നായി വഴറ്റുക

അതിലേക്കു കാൽ സ്പൂൺ മഞ്ഞപ്പൊടി ഇട്ടു ഒന്ന് ഇളക്കി
ചുവന്നമുളക് പൊടിച്ചത് 2 സ്പൂൺ ഇട്ടു നന്നായി ഇളക്കി അതിലേക്കു വേവിച്ച പരിപ്പ് ഇട്ടു ഇളക്കി വെള്ളമൊഴിച്ചു തിളപ്പിക്കുക

ആവശ്യത്തിന് ഉപ്പും ഇടുക

വേപ്പില ഇട്ടു ഇറക്കി വയ്ക്കുക

പരിപ്പ് കുത്തികാച്ചിയത് റെഡി…