രാജ ഭരണക്കാലത്തിന്‍റെ സാക്ഷ്യപത്രമായി സ്ഥിതി ചെയ്യുന്നതാണ് ഛെയില്‍. സമുദ്രനിരപ്പില്‍ നിന്ന് 2226 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഛെയില്‍ ഹിമാചല്‍ പ്രദേശിലെ സൊലന്‍ ജില്ലയിലെ സാധ് ടിബ യിലാണ് സ്ഥിതി ചെയ്യുന്നത്. ലോഡ് കിച്നറിന്‍റെ ആജ്ഞ പ്രകാരം ഷിംല യില്‍ നിന്നും നാടു കടത്തപ്പെട്ടതിനുശേഷം പാട്യാല രാജാവായിരുന്ന മഹാരാജാ അധിരാജ് ഭൂപിന്ദര്‍ സിങ്ങിന്‍റെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു ഇത്. നാട്കടത്തിയതിനുള്ള പ്രതികാരമായി രാജാവ് ഇവിടെ കൊട്ടാരം പണിയുകയും ഛെയില്‍ തന്‍റെ വേനല്‍ക്കാല തലസ്ഥാനമാക്കുകയും ചെയ്തു. 1891-ല്‍ പണികഴിപ്പിച്ച ഛെയില്‍ കൊട്ടാരം രാജ ഭരണത്തിന്‍റെ സാക്ഷ്യപത്രമായാണ് അവശേഷിക്കുന്നത്.
ഇവിടത്തെ വന്യമൃഗ സംരക്ഷണകേന്ദ്രമാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു സ്ഥലം . ഇത് പ്രാദേശിക വനഭംഗിയും ജീവജാലങ്ങളെയും കണ്ടാസ്വദിക്കാനുള്ള അവസരം സഞ്ചാരികള്‍ക്ക് നല്‍കുന്നു. വന്യ കേന്ദ്രത്തില്‍ ഇന്ത്യന്‍ മണ്ട്ജാക്, പുള്ളിപ്പുലി, മുള്ളന്‍ പന്നി, കരിമ്പുലി, കാട്ടുപന്നി, കലമാന്‍, കാട്ടാട്, യൂറോപ്യന്‍ റെഡ് ഡീയ്ര്‍, തുടങ്ങി അനവധി ഇനം മൃഗങ്ങള്‍ അവിടെയുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 2444 മീറ്റര്‍ ഉയരത്തിലാണ് ഇവിടെയുള്ള ക്രിക്കറ്റ് ഗ്രൌണ്ടും പോളോ ഗ്രൌണ്ടും.ലോകത്തെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ക്രിക്കറ്റ് ഗ്രൌണ്ട് ആണിത്. ഛെയില്‍ മിലിട്ടറി സ്കൂള്‍ ആണ് ഇപ്പോള്‍ ഈ ഈ മൈതാനങ്ങളുടെ ഭരണം നിര്‍വ്വഹിക്കുന്നത്.
ഗുരുദ്വാരാ സാഹിബ്,കാളി കാ ടിബ്ബ, മഹാരാജാവിന്‍റെ കൊട്ടാരം തുടങ്ങിയവയാണ് ഛെയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മുഖ്യഘടകങ്ങൾ. പദ യാത്രികര്‍ക്ക് സ്വര്‍ഗ്ഗമായി കരുതപ്പെടുന്ന ഈ പ്രദേശത്ത് ട്രെക്കിംഗ്, മീന്‍ പിടിത്തം എന്നിങ്ങനെ സഞ്ചാരികള്‍ക്ക് രസകരമായ വിനോദങ്ങളും ഉണ്ട്. ഛെയിലിലേക്ക് വിമാനത്തിലോ,ട്രെയിനിലോ,ബസ്സിലോ പോകാവുന്നതാണ്. മാര്‍ച്ച് മുതല്‍ മേയ് വരെ നീണ്ടു നില്‍ക്കുന്ന വേനല്‍ക്കലം ഛെയില്‍ സന്ദര്‍ശിക്കാന്‍ ഉചിതമായ സമയമാണ്.
STORY HIGHLIGHTS : Chail as a testament to the royal reign