Travel

മറഞ്ഞുപോയ കാലത്തിന്റെ കഥ പറയുന്ന നന്ദിഹില്‍സ്; പോകാം ചിക്കബെല്ലാപ്പൂരിലേയ്ക്ക്! | nandi-hills-tells-the-story-of-a-forgotten-time-lets-go-to-chikkaballapur

ന്യൂ ചിക്കബെല്ലാപ്പൂര്‍ ജില്ലാ കേന്ദ്രമാണ് ചിക്കബെല്ലാപൂര്‍ നഗരം

എത്ര കണ്ടാലും മതിവരാത്ത വിസ്മയങ്ങളുമായി പരന്നുകിടക്കുന്ന നാടാണ് കര്‍ണാടകം. എവിടെ പോയാലും വ്യത്യസ്തയ എന്തെങ്കിലുമൊക്കെ കാഴ്ചകള്‍ കാണാനാകും. ചിലത് മറഞ്ഞുപോയ കാലത്തിന്റെ കഥകള്‍ പറയുമ്പോള്‍ ചിലത് പാരമ്പര്യത്തിന്റെ മഹിമയായിരിക്കും വിളിച്ചോതുന്നത്. ചിലയിടങ്ങളിലാകത്തെ ഇതെല്ലാം ഒരുമിച്ച് ആസ്വദിക്കാനും പറ്റും. അത്തരത്തിലൊരു സ്ഥലമാണ് ബാഗ്ലൂര്‍ നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ചിക്കബെല്ലാപ്പൂര്‍. മനോഹരമായ പ്രകൃതിദൃശ്യങ്ങളും ക്ഷേത്രങ്ങളും നഗരവും എല്ലാം കാണാനുണ്ട് ചിക്കബെല്ലാപ്പൂരില്‍. പ്രശസ്തമായ നന്ദിഹില്‍സ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ന്യൂ ചിക്കബെല്ലാപ്പൂര്‍ ജില്ലാ കേന്ദ്രമാണ് ചിക്കബെല്ലാപൂര്‍ നഗരം. ഇത് മുമ്പ് കോലാര്‍ ജില്ലയുടെ ഭാഗമായിരുന്നു.

മൈസൂര്‍ ദിവാനും പേരെടുത്ത എന്‍ജിനീയറുമായിരുന്ന ശ്രീ. വിശ്വേശ്വരയ്യയുടെ ജന്മസ്ഥലമെന്ന പേരില്‍ പ്രശസ്തമാണ് ചിക്കബെല്ലാപൂര്‍. കര്‍ണാടകത്തിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണിത്. വിശ്വേശ്വരയ്യയുടെ പേരിലുള്ള സ്ഥാപനങ്ങളുള്‍പ്പെടെ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചിക്കബല്ലാപൂരിലുണ്ട്. വിശേഷങ്ങള്‍ നഗരത്തിലും പരിസരങ്ങളിലുമായി പ്രകൃതിദത്തമായതും മനുഷ്യനിര്‍മ്മിതമായതുമായ ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ കാണാനുണ്ട്. ചിക്കബെല്ലാപ്പൂര്‍ താലൂക്കിലാണ് പ്രശസ്തമായ നന്ദിഹില്‍സ് സ്ഥിതിചെയ്യുന്നത്. കുന്നിന്‍മുകളിലെ യോഗനന്ദീശ്വര ക്ഷേത്രത്തില്‍ അനുദിനം നിരവധി സഞ്ചാരികളെത്തുന്നു.

നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ പോയാല്‍ വിവേകാനന്ദ വെള്ളച്ചാട്ടം കാണാം. മഴക്കാലം കഴിഞ്ഞയുടനെ ഇവിടെയെത്തിയാല്‍ വെള്ളച്ചാട്ടം അതിന്റെ എല്ലാ സൗന്ദര്യത്തോടുംകൂടി ആസ്വദിക്കാം. രംഗസ്ഥലയില്‍ വിജനഗരസാമ്രാജ്യകാലത്ത് പണികഴിപ്പിച്ച മനോഹരമായ ശിവക്ഷേത്രമുണ്ട്. വിശ്വേശ്വരയ്യയുടെ ജന്മസ്ഥലമായ മുദ്ദനഹള്ളിയില്‍ ഒരു മ്യൂസിയമുണ്ട്. അദ്ദേഹത്തിന്റെ വീട് മ്യൂസിയമാക്കി മാറ്റുകയായിരുന്നു. സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ചിത്രവതി, ഇല്ലോഡ് ശ്രീലക്ഷ്മി ആദിനാരായണ സ്വാമി ക്ഷേത്രം, കണ്ഡവര തടാകം എന്നിവയെല്ലാമാണ് മറ്റ് ആകര്‍ഷണങ്ങള്‍. ഇവിടെയുള്ള കുന്നുകളില്‍ ചിലതില്‍ റോക്ക് ക്ലൈംബ്ബിങിനും മലകയറ്റത്തിനും സൗകര്യമുണ്ട്, സാഹസികത ഇഷ്ടപ്പെടുന്നതവര്‍ക്ക് ഇഷ്ട്ടപ്പെടുന്ന യാത്രയാകും ചിക്കബെല്ലാപ്പൂരിലേക്കുള്ളത്.

STORY HIGHLIGHTS :  nandi-hills-tells-the-story-of-a-forgotten-time-lets-go-to-chikkaballapur