Thiruvananthapuram

മദ്യപാനത്തിനിടെ തർക്കം; യുവാവിനെ അടിച്ചു കൊന്നു

സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

തിരുവനന്തപുരം: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ അടിച്ചു കൊന്നു. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരാണ് സംഭവം. സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കാട്ടുമ്പുറം അരിവാരിക്കുഴി വടക്കുംകര പുത്തൻ വീട്ടിൽ ഉണ്ണി വത്സല ദമ്പതികളുടെ മകൻ അഭിലാഷ് (28 ) ആണ് മരിച്ചത്. ടയർ റീ ട്രയിഡിങ് തൊഴിലാളിയാണ് അഭിലാഷ്.

ഇയാളുടെ സുഹൃത്തും പുളിമാത്ത് പന്തടിക്കളം അങ്കണവാടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്നയാളുമായ അരുൺ (38 ) എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിലെ പ്രതിയായ അരുൺ തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിച്ചത്. അഭിലാഷിന്റെ മൃതദേഹം വലിയകുന്ന് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

content highlight : youth-beaten-to-death-at-kilimanoor-one-in-custody

Latest News