Thiruvananthapuram

ബന്ധുക്കൾക്കെതിര കുറിപ്പ് എഴുതിവച്ച് റിട്ട. എസ്ഐ ആത്മഹത്യ ചെയ്തു

വെണ്ണിയൂർ നെല്ലിവിള നിമ്മി ഭവനിൽ എസ്. സത്യൻ (62) ആണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്

തിരുവനന്തപുരം: ബന്ധുക്കൾക്കെതിര കുറിപ്പ് എഴുതിവച്ച് റിട്ട. എസ്ഐ ആത്മഹത്യ ചെയ്തു. വെണ്ണിയൂർ നെല്ലിവിള നിമ്മി ഭവനിൽ എസ്. സത്യൻ (62) ആണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബന്ധുക്കൾ കള്ളക്കേസിൽ കുടുക്കിയെന്നും ബന്ധു കയ്യേറ്റം ചെയ്തുവെന്നും കുറിപ്പ് എഴുതി വച്ച ശേഷമാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

വീട്ടുകാർ ഉടൻ തന്നെ അഴിച്ചിറക്കി ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന് മരിക്കുകയായിരുന്നു. ബന്ധുക്കൾക്കെതിരെയുള്ള ആത്മഹത്യാ കുറിപ്പിൽ അന്വേഷണം നടത്തുമെന്നും നിലവിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.ഭാര്യ: ശോഭന.മക്കൾ: ടോമി സത്യൻ,ഡോ.നിമ്മി സത്യൻ.

content highlight : retired-si-commits-suicide

Latest News