Ernakulam

ഭർത്താവിന്റെ പെണ്‍സുഹൃത്തിന്റെ ഫോട്ടോ ഫോണിൽ കണ്ടു, ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ

സ്വകാര്യ ഭാഗത്തടക്കം സാരമായി പരിക്കേറ്റ  ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ ദേഹത്ത്  തിളച്ച എണ്ണ ഒഴിച്ചു. സ്വകാര്യ ഭാഗത്തടക്കം സാരമായി പരിക്കേറ്റ  ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച്ച രാവിലെയായിരുന്നു സംഭവം. വെങ്ങോലയിലെ വീട്ടിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന  ഭർത്താവിന്റെ ദേഹത്തേക്ക് ഭാര്യ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു. ഭർത്താവിന്റെ പെണ്‍സുഹൃത്തിന്റെ ഫോട്ടോ ഫോണിൽ കണ്ടതിനെ തുടർന്നായിരുന്നു ആക്രമണം. ഭർത്താവിന്റെ പരാതിയിൽ ഭാര്യക്കെതിരെ കേസെടുത്തു.

content highlight : wife-pours-boiling-oil-on-husbands-body