Kerala

മുനമ്പം ജൂഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ വിധിയിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങി സർക്കാർ

ഡിവിഷൻ ബെഞ്ച് അടുത്ത ദിവസം ഹർജി പരിഗണിക്കും

കൊച്ചി: മുനമ്പം ജൂഡീഷ്യൽ കമ്മീഷൻ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് നടപടി ചോദ്യം ചെയ്ത് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഡിവിഷൻ ബെഞ്ച് അടുത്ത ദിവസം ഹർജി പരിഗണിക്കും. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിൽ പൊതുതാൽപര്യം ഉണ്ടെന്നും സർക്കാരിന് വിശദമായ നിയമോപദേശം നൽകുകയാണ് കമ്മീഷന്‍റെ ലക്ഷ്യമെന്നുമാണ് അപ്പീലിലെ പ്രധാന വാദം. ഹൈക്കോടതി റിട്ടയേർഡ് ജ‍ഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷന്, പൊതുതാൽപര്യ സ്വഭാവം ഇല്ലെന്നായിരുന്നു സിംഗിൾ ബെഞ്ചിന്‍റെ കണ്ടെത്തൽ.

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് സിവിൽ കോടതി തന്നെ കണ്ടെത്തിയതാണെന്നും വിഷയം നിലവിൽ വഖഫ് ട്രിബ്യൂണലിന്‍റെ പരിഗണനയിലുളള സാഹചര്യത്തിൽ ജ‍ുഡീഷ്യൽ കമ്മീഷന് ഇടപെടാൻ അവകാശമില്ലെന്നും  ഉത്തരവിൽ ഉണ്ടായിരുന്നു. ഇത് ചോദ്യം ചെയ്താണ് സർക്കാരിന്‍റെ അപ്പീൽ.

content highlight : the-verdict-cancelling-the-appointment-of-the-munambam-judicial-commission

Latest News