കോഴിക്കോട് കോവൂര്‍-ഇരിങ്ങാടന്‍പള്ളി റോഡിൽ തട്ടുകടക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. രാത്രി പത്ത് മണിക്കുശേഷം കടകള്‍ തുറക്കരുതെന്ന് താക്കീത് ചെയ്ത ന്മാറ്റുകാർ കഴിഞ്ഞ നാല് ദിവസമായി തുടർച്ചയായായി ഇവിടെയുള്ള കടകൾ അടപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കട അടപ്പിക്കാൻ എത്തിയപ്പോഴാണ് തട്ടുകടക്കാരും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടിയത്.
എന്നാൽ ഈ പ്രദേശത്ത് ലഹരി വില്‍പനയും സജീവമാണെന്നും റോഡിലെ അനധികൃത പാര്‍ക്കിങ്ങും യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷവും പ്രദ്ദേശ വാസികൾക്ക് ബുദ്ധിമുട്ടുകൾ ഏറെയാണ് ഉണ്ടാക്കിയിട്ടുള്ളത്. കൂടാതെ ആളൊഴിഞ്ഞ പറമ്പില്‍ യുവാക്കള്‍ ഒത്തുകൂടുന്നുണ്ടെന്നും ശബ്ദമുള്ള വാഹനങ്ങളില്‍ മത്സരയോട്ടം നടത്താറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.
റോഡിന് ഇരുവശങ്ങളിലുമായി ഫുഡ് കോര്‍ട്ടുകള്‍ നിറഞ്ഞതോടെ രാത്രിയില്‍ വലിയ തിരക്കാണ്. കഴിഞ്ഞ ദിവസം മിനി ബൈപാസില്‍ ലഹരി വില്‍പനയുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
STORY HIGHLIGHT: night shops owners and locals clash