Kerala

കൊടകര കുഴല്‍പ്പണ കേസിൽ ബിജെപിയെ സംരക്ഷിച്ചുകൊണ്ട് കുറ്റപത്രം നൽകി ഇ ഡി; പ്രതിഷേധ മാര്‍ച്ചുമായി സിപിഐഎം – kodakara hawala money case

ബിജെപിയെ പൂർണമായും വെള്ളപൂശി കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര എജൻസി

കൊടകര കുഴൽപ്പണ കേസിൽ ബിജെപിയെ വെള്ളപൂശി കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സംഭവത്തിൽ പ്രതിഷേധവുമായി സിപിഐഎം. കൊച്ചിയിലെ ഇ ഡി ആസ്ഥാനത്തേക്ക് രാവിലെ പത്ത് മണിക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് സിപിഐഎം തീരുമാനം. കൊടകര കുഴല്‍പ്പണക്കേസിലെ ബിജെപി ബന്ധം വ്യക്തമാക്കിയ പോലീസിന്റെ കണ്ടെത്തലുകളെ തള്ളി കേസിലെ ബിജെപി ബന്ധം മറച്ചുവെച്ചാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്.

ഭൂമി ഇടപാടിനായുള്ള കള്ളപ്പണമാണ് പിടികൂടിയതെന്നാണ് ഇഡി പറയുന്നത്. കൊണ്ടുവന്നത് ബിജെപിയുടെ പണമല്ലാത്തതിനാൽ ഇനി തുടരന്വേഷണം വേണ്ടെന്നുമാണ് ഇഡിയുടെ വാദം. കലൂര്‍ പിഎംഎല്‍എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 23 പ്രതികള്‍ ആണുള്ളത്. നേരത്തെ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണ്ണാടകത്തില്‍ നിന്ന് കൊണ്ടുവന്ന കള്ളപ്പണമാണ് തട്ടിയെടുത്തതെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ബിജെപിയെ പൂർണമായും വെള്ളപൂശി കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ് കേന്ദ്ര എജൻസി.

ഈ കാര്യങ്ങൾ ചൂണ്ടി കാണിച്ചാണ് സിപിഐഎം പ്രതിഷേധ മാര്‍ച്ച്.

STORY HIGHLIGHT: kodakara hawala money case