Kerala

വൻ ലഹരി വേട്ട; എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ – mdma arrest

തിരൂരിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതികൾ പിടിയിലായത്

മലപ്പുറം തിരൂരിൽ വൻ ലഹരി വേട്ട. എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹൈദർ അലി, വേങ്ങര കുറ്റൂർ സ്വദേശി അസൈനാർ, വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് കബീർ എന്നിവർ ആണ് പിടിയിലായത്. 141.58 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തത്. വില്‍പ്പനയ്ക്കായിട്ടാണ് പ്രതികള്‍ എംഡിഎംഎ വലിയ തോതിൽ എത്തിച്ചത് എന്നാണ് പോലീസിന്റെ നിഗമനം.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. തിരൂരിൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതികൾ പിടിയിലായത്.

STORY HIGHLIGHT: mdma arrest