Health

ചൂടുകാലത്ത് ഏറ്റവും ബെസ്റ്റ് മല്ലിവെള്ളം തന്നെ; കാരണം | Hot water

പലതരത്തിലുള്ള ചേരുവകള്‍ ചേര്‍ത്താണ് നമ്മള്‍ വെള്ളം തിളപ്പിക്കുന്നത്

മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങള്‍ ഇപ്പോൾ വ്യാപിക്കുന്ന സമയമാണ്. പുറത്തിറങ്ങി വെള്ളം കുടിക്കുക എന്നത് തന്നെ ഈ കാലത്ത് പ്രയാസമാണ്. തിളപ്പിച്ചാറിയ വെള്ളമാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത് എന്നാണ് പഠനങ്ങൾ പറയുന്നത്.

പലതരത്തിലുള്ള ചേരുവകള്‍ ചേര്‍ത്താണ് നമ്മള്‍ വെള്ളം തിളപ്പിക്കുന്നത്. പതിമുഖം, രാമച്ചം, മല്ലി, തുളസിയില, ദാഹശമനി, ജീരകം അങ്ങനെ ഇഷ്ടമുള്ളതൊക്കെ ചേര്‍ത്താണ് വെള്ളം തിളപ്പിക്കാറുള്ളത്. മറ്റുള്ള ചേരുവകള്‍ വച്ചുനൊക്കുമ്പോള്‍ മല്ലിയിട്ട് തിളപ്പിച്ച വെള്ളത്തിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്.

മല്ലിവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍
മല്ലിയിട്ട് വെള്ളംതിളപ്പിച്ച് കുടിക്കുമ്പോള്‍ ഒട്ടേറെ ഗുണങ്ങളാണ് അതില്‍നിന്ന് ലഭിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഒന്നാണ് മല്ലി. മല്ലിയിട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തുന്നു. അതുപോലെ മല്ലിവെളളം കുടിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശക്തിയുള്ള മല്ലിയ്ക്ക് ആന്റി ഓക്‌സിഡന്റ് ഡീടോക്‌സിഫയിങ് ഗുണങ്ങളുണ്ട്.

കൂടാതെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും കഴിയും. അതോടൊപ്പം ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ ഉണ്ടാകാനും മല്ലിയിട്ട് തിളപ്പിച്ച വെളളത്തിന് സാധിക്കും.ചര്‍മ്മത്തിലെ വരള്‍ച്ച, ഫംഗല്‍ അണുബാധകള്‍ എന്നിവയെ തടയാനും ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കാനും മല്ലിവെള്ളം കുടിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കാറുണ്ട്.

content highlight: Hot water