Kerala

ലഹരി ഉപയോഗത്തിലൂടെ എച്ച്‌ഐവി ; കൂടുതല്‍ പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് – malappuram infected with hiv due to drug

ജില്ലയിൽ മറ്റ് ഭാഗങ്ങളിൽ ഇത്തരത്തിൽ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നാണ് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി കുത്തിവെക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച പത്ത് പേര്‍ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ച സംഭവത്തില്‍ ക്യാമ്പ് സംഘടിപ്പിച്ച് കൂടുതല്‍ പരിശോധന നടത്താൻ ഒരുങ്ങി ആരോഗ്യ വകുപ്പ്. അടുത്ത മാസം ആദ്യത്തോടെ ക്യാമ്പ് നടത്തും. എന്നാൽ പരിശോധനയോട് ഇതര സംസ്ഥാന തൊഴിലാളികൾ സഹകരിക്കാത്തതാണ് ഉയരുന്ന ഒരു പ്രശ്നം.

ഒരേ സിറിഞ്ചിൽ നിന്നും ലഹരി ഉപയോഗിച്ചതിനെ തുടർന്ന് പത്ത് പേര്‍ക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ ഇതരസംസ്ഥാന തൊഴിലാളികളാണ്. കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലയിൽ മറ്റ് ഭാഗങ്ങളിൽ ഇത്തരത്തിൽ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നാണ് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്.

എച്ച്ഐവി രോഗബാധിതരായ പത്ത് പേരും പ്രത്യേക നിരീക്ഷണത്തിലാണ്. സ്ക്രീനിംഗിന്റെ ഭാഗമായ ഒരാൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചതോടെയാണ് ഇയാൾ ഉൾപ്പെടുന്ന ലഹരി സംഘത്തിലേക്കും അന്വേഷണം നീണ്ടത്.

STORY HIGHLIGHT: malappuram infected with hiv due to drug