Kerala

മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയുടെ സുരക്ഷ കൂടുതൽ ശക്തമാക്കി – mattancherry synagogue security

ഇന്ത്യയിലെതന്നെ ഏറ്റവും പുരാതനമായ ജൂത ദേവാലയമാണ് പരദേശി സിനഗോഗ് എന്നറിയപ്പെടുന്ന ഈ ജൂതപ്പള്ളി

ഇസ്രായേൽ യുദ്ധത്തിന്റെ അടിസ്ഥാനത്തിൽ മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയുടെ സുരക്ഷ കൂടുതൽ ശക്തമാക്കി. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളാണ് ഇപ്പോൾ പള്ളിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ 24 മണിക്കൂറും പോലീസ് സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്. യുദ്ധം തുടങ്ങിയ ഘട്ടത്തിൽ പള്ളിക്കുസമീപം പോലീസിനെ നിയോഗിച്ചിരുന്നു.

കൊച്ചിയിൽ ഏറ്റവുമധികം സഞ്ചാരികൾ എത്തുന്നതും പരദേശി സിനഗോഗ് എന്നറിയപ്പെടുന്ന ഈ ജൂതപ്പള്ളി ഇന്ത്യയിലെതന്നെ ഏറ്റവും പുരാതനമായ ജൂത ദേവാലയമാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഈ പള്ളിക്ക് കൂടുതൽ സുരക്ഷ നൽകണമെന്ന് കേന്ദ്ര സർക്കാരിന്റെ നിർദേശവും ഉണ്ട്. പോലീസ് സുരക്ഷ ശക്തമാക്കിയെങ്കിലും ബുദ്ധിമുട്ടൊന്നുമില്ലാതെ സഞ്ചാരികൾക്ക് പള്ളി സന്ദർശിക്കുന്നതിന് സംവിധാനമുണ്ട്.

STORY HIGHLIGHT: mattancherry synagogue security