Kerala

ശബരിമലയിലെത്തുന്ന എല്ലാതീര്‍ഥാടകര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും – sabarimala pilgrim insurance

ദേവസ്വംബോര്‍ഡിലെ എല്ലാജീവനക്കാരും ഇന്‍ഷുറന്‍സിന്റെ പരിധിയില്‍വരും

നാലുജില്ലകളില്‍മാത്രമുണ്ടായിരുന്ന അപകട ഇന്‍ഷുറന്‍സ് ദേവസ്വംബോര്‍ഡ് സംസ്ഥാനവ്യാപകമാക്കുന്നു. ശബരിമലയിലെത്തുന്ന എല്ലാതീര്‍ഥാടകര്‍ക്കും ഇനി ഈ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും. കേരളത്തിൽ എവിടെ അപകടത്തിൽ തീര്‍ഥാടകര്‍ മരിച്ചാലും ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ സഹായധനമാണ് കിട്ടുക. ദേവസ്വംബോര്‍ഡിലെ എല്ലാജീവനക്കാരും ഇന്‍ഷുറന്‍സിന്റെ പരിധിയില്‍വരും.

മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്തും മാസപൂജയ്ക്കും ഉത്സവമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കും എത്തുന്നതിനിടെയുണ്ടാകുന്ന അപകടങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാകുക. ഹൃദയാഘാതം ഉള്‍പ്പെടെയുള്ള അസുഖംമൂലം മരിക്കുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് നിലവില്‍ ആനൂകൂല്യമില്ല. ഇനിമുതല്‍ ഇവരുടെ ആശ്രിതര്‍ക്ക് മൂന്നുലക്ഷം രൂപ ലഭിക്കും. ഇതിന് പ്രത്യേകനിധി രൂപവത്കരിക്കാനാണ് ദേവസ്വംബോര്‍ഡിന്റെ തീരുമാനം.

STORY HIGHLIGHT: sabarimala pilgrim insurance