കണ്ണൂർ കൂട്ടുപുഴയിൽ സ്വകാര്യ ബസിൽ ഉടമയില്ലാത്ത ബാഗിൽ നിന്ന് നാടൻ തോക്കിൽ ഉപയോഗിക്കുന്ന 150 തോക്കിൻ തിരകൾ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ്. കുടക് ജില്ലയിലെ വിരാജ്പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വന്ന ബസിന്റെ ബർത്തിൽ ബാഗിനുള്ളിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് തോക്കിൻതിരകൾ കണ്ടെത്തിയത്. സംഭവത്തിൽ ബസിലെ യാത്രക്കാരനായ ഉളിക്കൽ സ്വദേശിയെ കസ്റ്റഡിയിലെടുത്ത പോലീസ് ഇയാളെ ചോദ്യം ചെയ്ത് വിട്ടയച്ചു.
കസ്റ്റഡിയിൽ ഉള്ളയാൾ തന്നെയാണോ കൊണ്ടുവന്നത് എന്നറിയാൻ സിസിടിവി ദൃശ്യങ്ങളും ഇരിട്ടി പോലീസ് പരിശോധിക്കുന്നുണ്ട്. എക്സൈസ് പരിശോധനയിൽ കണ്ടെത്തിയ തിരകൾ പിന്നീട് പോലീസിന് കൈമാറുകയായിരുന്നു.
STORY HIGHLIHT: unclaimed bag found