Kerala

കഞ്ചാവ് കേസിലെ പ്രതിയുടെ ആക്രമണം; എസ്ഐയുടെ കൈയിൽ കുത്തേറ്റു

തിരുവനന്തപുരം പൂജപ്പുരയില്‍ എസ് ഐക്ക് കുത്തേറ്റു. കഞ്ചാവ് കേസിലെ പ്രതിയാണ് ആക്രമിച്ചത്. പൂജപ്പുര എസ്‌ഐ സുധീഷിനാണ് കുത്തേറ്റത്. എസ് ഐയുടെ കൈയിലാണ് പരുക്കേറ്റത്.

കുത്തിയ ശേഷം പ്രതി ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. ശ്രീജിത്ത് ഉണ്ണി എന്നയാളാണ് ആക്രമിച്ചത്. ഇന്നലെ രാത്രി പട്രോളിങ്ങിനിടെയാണ് സംഭവം നടന്നത്.

കല്ലറമടം ക്ഷേത്രത്തിന് സമീപം മദ്യപിച്ച് ചിലര്‍ ബഹളം വെക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ കണ്ടെടുക്കുകയും ചെയ്തു.

Latest News