മലപ്പുറത്ത് പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകന്റെ വാഹനത്തിനുനേരെ വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞ സംഭവത്തില്‍ അധ്യാപകര്‍ പരാതിയില്‍ നിന്ന് പിന്മാറി.
സംഭവത്തില്‍ കേസ് എടുക്കേണ്ടന്നെും വിദ്യാര്‍ത്ഥികളെ താക്കീത് ചെയ്ത് വിട്ടാല്‍ മതിയെന്നും അധ്യാപകര്‍ പൊലീസിനോട് പറഞ്ഞു.
മലപ്പുറം ചെണ്ടപ്പുറായ എ ആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അധ്യാപകന്റെ കാറിനുനേരെ വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞത്. പരീക്ഷാ ഹാളില്‍ കോപ്പി അടിക്കാന്‍ അനുവദിക്കാത്തതിലുള്ള പകയാണ് വിദ്യാര്‍ത്ഥികള്‍ പടക്കമെറിഞ്ഞത് എന്നാണ് വിവരം.