വീര ധീര സൂരൻ കണ്ടിറങ്ങിയ നടൻ വിക്രമിനെ പൊതിഞ്ഞ് ആരാധകർ. എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് ഇത്. ആരാധകർ തടിച്ചു കൂടിയതിനെ തുടർന്ന് താരം ഓട്ടോയിൽ കേറിയാണ് സ്ഥലം കാലിയാക്കിയത്.
ചില നിയമപ്രശ്നങ്ങൾ മൂലം വൈകുന്നേരം അഞ്ച് മണി മുതലായിരുന്നു സിനിമയുടെ പ്രദർശനം ആരംഭിച്ചത്. ചിത്രം പ്രേക്ഷകരുടെയൊപ്പം കാണാനായി നടൻ വിക്രം ചെന്നൈയിലെ സത്യം സിനിമാസിൽ എത്തിയിരുന്നു. ചിത്രം കണ്ട് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ പ്രേക്ഷകരുടെ തിരക്ക് കാരണം ഒരു ഓട്ടോയിൽ കയറി തിരിച്ചുപോകുന്ന വിക്രമിന്റെ വീഡിയോ ആണ് ഇപ്പോൾ ട്രെൻഡിങ് ആകുന്നത്. കാമറയുമായി ആരാധകർ വിക്രമിന് പുറകെ ഓടുന്നതും വീഡിയോയിൽ കാണാം. ചിലർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്യാനും താരം മറന്നില്ല. സുരാജ് വെഞ്ഞാറമൂടിന്റെയും എസ് ജെ സൂര്യയുടെയും പ്രകടനങ്ങൾക്ക് നല്ല റെസ്പോൺസ് ആണ് ലഭിക്കുന്നത്. സിനിമയിലെ ആക്ഷൻ സീനുകൾക്കും കയ്യടി ലഭിക്കുന്നുണ്ട്.
‘ചിത്താ’ എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ പാർട്ട് 2 ആണ് ഇപ്പോൾ പുറത്തിറങ്ങുന്നത്. ദുഷാര വിജയനാണ് സിനിമയിൽ നായികാ വേഷത്തിലെത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്.
content highlight: Vikram new movie