Celebrities

ആദ്യം മനുഷ്യനാകു.. ന​ഗ്ന വീഡിയോ പ്രചരിച്ചതിൽ പ്രതികരണം നടത്തി യുവ സീരിയൽ നടി | Serial actress

ഒഡിഷനായി സ്വകാര്യരം​ഗങ്ങൾ അഭിനയിച്ചതിന്റെ വീഡിയോയിരുന്നു ഇത്

ന​ഗ്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി യുവ സീരിയൽ നടി രം​ഗത്ത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു വീഡിയോ പ്രചരിച്ചത്. ഒഡിഷനായി സ്വകാര്യരം​ഗങ്ങൾ അഭിനയിച്ചതിന്റെ വീഡിയോയിരുന്നു ഇത്.

ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. എല്ലാം കാട്ടുതീപോലെ പ്രചരിപ്പിക്കരുതെന്ന് നടി അഭ്യർത്ഥിക്കുന്നുണ്ട്. താനുമൊരു പെൺകുട്ടിയാണെന്നും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടേറിയ സംഭവമാണെന്നും ഇവർ കുറിക്കുന്നു.

‘ഞാനുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന കണ്ടന്റ് നിങ്ങൾ തമാശ ആയിരിക്കാം. പക്ഷേ എനിക്കും എന്നോട് അടുപ്പമുള്ളവർക്കും ഏറെ ബു​ദ്ധിമുട്ടുള്ള കാര്യമാണ്. എന്നെ സംബന്ധിച്ച് ബുദ്ധിമുട്ട സമയവും കൈകാര്യം ചെയ്യാൻ ഏറെ പ്രയാസമേറിയ സംഭവവുമാണ്. ഞാനുമൊരു പെൺകുട്ടിയാണ്. എനിക്കും വികാരങ്ങളുണ്ട്. ഒപ്പമുള്ളവർക്കും അതുണ്ട്. നിങ്ങളതിനെ കൂടുതൾ വഷളാക്കുകയാണ്. എല്ലാം ഇങ്ങനെ കാട്ടുതീ പോലെ പ്രചരിപ്പിക്കരുതെന്ന് താഴ്മയോടെ അഭ്യർത്ഥിക്കുകയാണ്. ഇനി അത്രയും നിർബന്ധമാണെങ്കിൽ നിങ്ങളുടെ അമ്മയുടെയോ പെങ്ങളുടെയോ കാമുകിയുടെയോ വീഡിയോകൾ പോയി കാണൂ. അവരും പെണ്ണാണ്. എന്റേത് പോലെ അവർക്കും ശരീരമുണ്ട്. അവരുടെ വീഡിയോകൾ പോയി കണ്ട് ആസ്വദിക്കൂ’, എന്നാണ് ഒരു സ്റ്റോറിയിൽ നടി കുറിച്ചത്.

content highlight: Serial actress