വിവോയുടെ എക്‌സ്200 അള്‍ട്രാ ഏപ്രിലില്‍ വിപണിയിലെത്തുമെന്ന് നിർമാതാക്കൾ. ചൈനയിലെ ബോവോ ഫോറം ഫോര്‍ ഏഷ്യയിലാണ് മോഡൽ ആദ്യമായി അവതരിപ്പിക്കുന്നത്.
ഇമേജിംഗിലെ വിവോയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ പുതിയ ഫോണില്‍ ഉണ്ടാവുമെന്നാണ് സൂചന. അള്‍ട്രായില്‍ പിന്‍ കാമറ മൊഡ്യൂളില്‍ 14 എംഎം അള്‍ട്രാ-വൈഡ് ആംഗിളും 35 എംഎം ലെന്‍സും ഉള്ള രണ്ട് 50 എംപി 1/1.28 ഇഞ്ച് സോണി എല്‍വൈടി -818 സെന്‍സറുകള്‍, 85 എംഎം പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെന്‍സുള്ള 200 എംപി സാംസങ് എച്ച്പി 9 സെന്‍സര്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, മുന്‍വശത്ത് 50 എംപി സെല്‍ഫി കാമറയ്ക്കും സാധ്യതയുണ്ട്.
90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങും സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് SoCയും പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയാണ് അള്‍ട്രയില്‍ വരുന്നത്. 120Hz റിഫ്രഷ് റേറ്റ് അഡാപ്റ്റീവ് സ്‌ക്രീനോടുകൂടിയ 6.82 ഇഞ്ച് 2K LTPO BOE മൈക്രോ-ക്വാഡ്-കര്‍വ്ഡ് ഡിസ്പ്ലേ ഈ ഉപകരണത്തില്‍ ഉണ്ടായിരിക്കും. വെള്ളത്തിനും പൊടിക്കും പ്രതിരോധം നല്‍കുന്നതിനായി ഫോണിന് IP68 ഉം IP69 ഉം ലഭിച്ചേക്കാം. വെള്ള, വൈന്‍ ചുവപ്പ്, കറുപ്പ് നിറങ്ങളില്‍ ഇത് ലഭ്യമാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
content highlight: Vivo X200 Ultra