എക്സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ ലഹരി മരുന്ന് കണ്ടെത്തി. പാലാ ഉള്ളനാട് സ്വദേശി ചിറക്കൽ വീട്ടിൽ ജിതിൻ ആണ് പിടിയിലായത്. മെഫൻടെർമിൻ സൾഫേറ്റ് ഇൻജെക്ഷന്റെ 300 പായ്ക്കറ്റുമായാണ് പ്രതിയെ പിടികൂടിയത്.
അർബുദരോഗികൾക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി കുത്തിവെക്കുന്ന മരുന്നാണിത്. 140 രൂപ വിലയുള്ള മരുന്ന് 500 രൂപയ്ക്കു മുകളിൽ വിറ്റഴിക്കുന്നുണ്ടായിരുന്നു. ഈ മരുന്ന് കൊറിയർ വഴിയാണ് പ്രതി വാങ്ങിയത്. പാലാ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനാണ് ജിതിൻ മരുന്ന് എത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
















